ശാലിൻ സോയ ഇനി സംവിധായിക
Mail This Article
പ്രശസ്ത സിനിമാ താരം ശാലിൻ സോയ ഇനി ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആക്‌ഷനും കട്ടും പറയും. ശാലിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ശാലിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അലക്‌സാണ്ടർ പ്രശാന്ത് ആണ് പ്രധാന കഥാപാത്രമായെത്തുന്നത്.
ഫ്യു ഹ്യൂമൻസ് പ്രൊഡക്‌ഷൻ ഹൗസ് ആണ് നിർമാണം. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളും പ്രമേയമായ ചിത്രം ഒരു മിഡിൽ ക്ലാസ് കുടുംബങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്. അലക്‌സാണ്ടർ പ്രശാന്തിനെ കൂടാതെ രശ്മി ബോബൻ, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ശരത് കുമാർ, എഡിറ്റിങ് അക്ഷയ് കുമാർ. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഡാൺ വിൻസെന്റാണ് . ചീഫ് അസോഷ്യേറ്റ് നിഖിൽ പ്രഭാകർ, വസ്ത്രാലങ്കാരം അഭിജിത് യു.ബി., പ്രൊഡക്‌ഷൻ ഡിസൈനർ ശ്രീനാഥ് ബാബു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.