ആംബർ ഹേഡിന് ഇരുട്ടടി! അക്വാമാൻ 2ൽ നിന്നും നടിയെ ഒഴിവാക്കി?
Mail This Article
മാനനഷ്ടക്കേസിൽ ജോണി ഡെപ്പിനോട് കോടതിയിൽ തോറ്റതിനു പിന്നാലെ ജീവിതത്തിൽ മറ്റൊരു വലിയ നഷ്ടം കൂടി നടി ആംബർ ഹേഡിനെ തേടിയെത്തിയിരിക്കുന്നു. ഡിസിയുടെ ബിഗ് ബജറ്റ് ചിത്രമായ അക്വാമാൻ ആൻഡ് ദ് ലോസ്റ്റ് കിങ്ഡത്തിൽ നിന്നും നടിയെ പൂർണമായും ഒഴിവാക്കിയെന്നതാണ് പുതിയ വാർത്ത.
നേരത്തെ ഷൂട്ട് ചെയ്ത് വച്ച നടിയുടെ രംഗങ്ങൾ മാത്രമല്ല, ആംബറിനെ തന്നെ പൂർണമായും നീക്കം ചെയ്തതായാണ് ഹോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. സിനിമയിൽ ആംബര്‍ ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റൊരു നടിയെ നിർമാതാക്കൾ സമീപിച്ചെന്നും വാർത്തയിൽ പറയുന്നു. ഇതിൽ ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല.
ആംബറിനെ അക്വാമാൻ 2ൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്പിന്റെ ആരാധകർ ഓൺലൈൻ വഴി ഭീമ ഹർജി സമർപ്പിച്ചിരുന്നു.രണ്ട് മില്ല്യൻ ആളുകളാണ് ഹർജിയിൽ ഇതുവരെ ഒപ്പുവെച്ചത്. ചേഞ്ച് ഡോട്ട് ഓആർജി എന്ന വെബ്സൈറ്റ് വഴി ഡിജിറ്റലായാണ് ഒപ്പുശേഖരണം നടന്നത്.
ആംബർ ഹേഡുമായുള്ള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തിൽ നിന്ന് ഡിസ്നി ഒഴിവാക്കിയിരുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിൽ നിന്ന് തന്നെ മാറ്റിയതായി അദ്ദേഹം കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യം നിലനിൽക്കേയാണ് ആംബർ ഹേഡിനെ അക്വാമാൻ തുടർ ഭാഗങ്ങളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിജിറ്റൽ ഭീമ ഹർജി ഫയൽ ചെയ്തത്.