കാര്‍ത്തിയുടെ നായികയായി ഷങ്കറിന്റെ മകൾ; വിരുമൻ ട്രെയിലർ
Mail This Article
കാർത്തിയെ നായകനാക്കി 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമിക്കുന്ന വിരുമന്റെ ട്രെയിലർ എത്തി. മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിന്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. പരുത്തി വീരൻ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത കൊമ്പൻ. ഈ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ.
രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും അണിനിരക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്‌ഷൻ എന്റർടെയ്നറായിരിക്കും വിരുമൻ . എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പിആർഒ സി.കെ.അജയ് കുമാർ.