ADVERTISEMENT

ഇതിഹാസ കൃതിയായ മഹാഭാരതം വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍. അമേരിക്കയിൽ നടക്കുന്ന ഡി23 ഡിസ്‌നി ഫാന്‍ ഇവന്റിലായിരുന്നു പ്രഖ്യാപനം. ബോളിവുഡ് നിര്‍മാതാവ് മധു മന്റേനയുടെ മിത്തോവേര്‍സ് സ്റ്റുഡിയോസ്, നടന്‍ അല്ലു അര്‍ജുന്റെ പിതാവിന്റെ നിര്‍മാണ കമ്പനിയായ അല്ലു എന്റര്‍ടെയ്‌മെന്റ് എന്നിവര്‍ ചേര്‍ന്നായിരിക്കും സീരിസ് നിര്‍മിക്കുക. 2024ല്‍ സീരീസ് സ്ട്രീം ചെയ്യും.

mahabharat-2
mahabharat-56

 

mahabharat-3
mahabharat-43

നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഇമാജിനേഷനുകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് മധു മന്റേന പറഞ്ഞു. ഈ ഇതിഹാസങ്ങള്‍ രാജ്യം മുഴുവനും പടര്‍ന്നുകിടക്കുന്നതാണ്. മഹാഭാരതം, ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഇതിഹാസം, ഇന്നും പ്രസക്തമാണെന്നും സീരിസ് പ്രഖ്യാപനത്തില്‍ അദ്ദേഹം പറഞ്ഞു.

 

മഹാഭാരതത്തെ ആസ്പദമാക്കി ബി.ആർ. ചോപ്ര ഒരുക്കി 1988ൽ പുറത്തിറങ്ങിയ ദൂരദർശനിലെ പരമ്പര അക്കാലത്ത് സൂപ്പർഹിറ്റായിരുന്നു. 2014ൽ സിദ്ധാര്‍ഥ് കുമാറും മഹാഭാരതം ടെലിവിഷൻ പരമ്പര നിർമിക്കുകയുണ്ടായി. ഈ പരമ്പര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com