ADVERTISEMENT

സ്വന്തം സിനിമ ജനങ്ങൾ കണ്ട്‌ വിലയിരുത്തട്ടെ എന്ന നിലപാടുമായി സിഗ്നേച്ചർ സിനിമയുടെ സംവിധായകൻ മനോജ്‌ പാലോടൻ. പണം നൽകി പടം കാണാനെത്തുന്ന പ്രേക്ഷകന്‌ കലാമൂല്യമളക്കാനും പ്രതികരിക്കാനും അവകാശമില്ലെങ്കിൽ മറ്റാർക്കാണ് അത് ഉള്ളതെന്ന് മനോജ്‌ ചോദിക്കുന്നു.

 

അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ. പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന "സിഗ്നേച്ചർ"  മനോജ്‌ പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്. 

 

ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ ഈ സിനിമയിൽ പാടുകയും ഒപ്പം പൊട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. ആദിവാസി ജീവിതം ദുരിതപൂർണമാക്കുന്ന E 117 എന്ന ഒറ്റയാനെ തളക്കാനുള്ള വനപാലകരുടെ ശ്രമങ്ങൾ  ഉദ്വോകജനകമായ കഥാ സന്ദർഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു.

 

അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ മുഡുക ഭാഷ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ചിത്രത്തിലെ അഭിനേതാക്കളാണ്. ഇതിലൂടെയെല്ലാം അട്ടപ്പാടിയുടെ തനിമ അതേപടി ഒപ്പിയെടുത്ത് വ്യത്യസ്തമായൊരു സിനിമാ അനുഭവം പ്രേക്ഷകന് പകർന്നു നൽകുകയാണ് സിഗ്നേച്ചറിന്റെ പിന്നണി പ്രവർത്തകരുടെ ലക്ഷ്യം.

 

സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച സസ്പെൻസ് ത്രില്ലറായ സിഗ്നേച്ചറിന്റെ കഥ തിരക്കഥ സംഭാഷണം:  ഫാദർ ബാബു തട്ടിൽ സി എം ഐ, ക്യാമറ: എസ്. ലോവൽ, എഡിറ്റിങ്: സിയാൻ ശ്രീകാന്ത്, പ്രൊഡക്‌ഷൻ ഡിസൈനർ: നോബിൾ ജേക്കബ്,

മ്യൂസിക് : സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ: നിസാർ മുഹമ്മദ്‌, ആർട്ട്‌ ഡയറക്ടർ: അജയ് അമ്പലത്തറ, മേക്കപ്പ്: പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ഗാന രചന : സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ: വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്: റോബിൻ അലക്സ്‌, കളറിസ്റ്: ബിലാൽ ബഷീർ, പിആർഒ: എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: ആന്റണി സ്റ്റീഫൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com