ADVERTISEMENT

ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നൂപുർ ശിഖർ ആണ് വരൻ. ഇറ ഖാന്റെ ദീർഘകാല സുഹൃത്താണ് ഫിറ്റ്നസ് പരിശീലകൻ കൂടിയായ നൂപുർ ശിഖർ. സെപ്റ്റംബറിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി നിശ്ചയം ഒരു ചടങ്ങായി നിശ്ചയം നടത്തുക എന്നത് ആമിർ ഖാന്റെ ആഗ്രഹമായിരുന്നു.

 

ira-khan-engagement-1
ira-khan-engagement3

ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, മിതില പാൽകർ, സായ്ൻ ഖാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

ബോളിവുഡിൽ പ്രമുഖ സംവിധായകരുടെ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുകയാണ് ഇറ ഖാൻ. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താൻ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനുമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com