ADVERTISEMENT

ഫിലിം ക്രിട്ടിക്സ് പുരസ്കാര വേദിയിൽ തിളങ്ങി നടി ദുര്‍ഗ കൃഷ്ണ. ഭർത്താവും നിർമാതാവുമായ അർജുൻ രവീന്ദ്രനൊപ്പമാണ് നടി ചടങ്ങിനെത്തിയത്. ക്രിട്ടിക്സ് അവാർഡില്‍ മികച്ച നടിക്കുള്ള പുരസ്കാരമായിരുന്നു ദുർഗയ്ക്ക് ലഭിച്ചത്.

 

ഉടൽ സിനിമയിലെ പ്രകടനത്തിനായിരുന്നു ദുർഗയ്ക്ക് പുരസ്കാരം. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാ​ഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ.

 

ഷൈനി എന്ന കഥാപാത്രമായി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ദുർഗ കാഴ്ചവച്ചത്. മോഹൻലാൽ നായകനാകുന്ന റാം ആണ് ദുർഗയുടെ പുതിയ പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com