ADVERTISEMENT

നടന്‍ ഉണ്ണിമുകുന്ദനും മാളികപ്പുറം സിനിമയ്ക്കും അഭിനന്ദനങ്ങളുമായി സംവിധായകന്‍ എം. പത്മകുമാര്‍. സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള നടനാണ് ഉണ്ണിമുകുന്ദനെന്ന്  പത്മകുമാര്‍ അഭിപ്രായപ്പെട്ടു. കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാൻ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കിൽ ‘മാളികപ്പുറം’ അതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് പത്മകുമാര്‍ അഭിപ്രായപ്പെട്ടു.

 

‘‘കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാൻ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കിൽ മാളികപ്പുറം അതിന്റെ വ്യക്തമായ ഉദാഹരണമാണ്.

 

എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കിൽ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്, അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവൾ വിശ്വസിക്കുന്നുവെങ്കിലും. ഇവിടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല, ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാൻ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണുവും കൂടിയാണ്. 

 

ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആന്റോയ്ക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! ഒപ്പം സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ ഉണ്ണി മുകുന്ദനും.’’–പത്മകുമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com