സുരാജ്–സിദ്ദീഖ് ടീം ഒന്നിക്കുന്ന എന്നാലും ന്റെളിയാ ജനുവരി 6ന് തിയറ്ററുകളിൽ
Mail This Article
സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദീഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന എന്നാലും ന്റെളിയാ ജനുവരി 6 ന് തിയറ്ററുകളിൽ എത്തും. രണ്ടു കുടുംബംങ്ങളിൽ അളിയൻ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് ഇതിവൃത്തം ഒരുപാട് ചിരിക്കാനും അത് പോലെ ചിന്തിക്കാനുമുള്ള ഈ സിനിമ പ്രേക്ഷകർക്ക് നല്ലൊരു പുതുവത്സര സമ്മാനം ആയിരിക്കും എന്ന് സംവിധായകൻ പറഞ്ഞിരുന്നു. ഗായത്രി അരുൺ നായിക ആയി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർഎന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
ബാഷ് മൊഹമ്മദ് ആണ് എന്നാലും ന്റെളിയാ സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും. ജനുവരി ആറിനാണ് എന്നാലും ന്റെളിയാ തിയേറ്റുകളില്‍ പ്രദര്‍ശനത്തിന് എത്തുക. പ്രകാശ് വേലായുധന് ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു. എഡിറ്റിങ് മനോജ്.
മ്യൂസിക് വില്യം ഫ്രാൻസിസ്,ഷാൻ റഹ്മാൻ,എഡിറ്റിങ് മനോജ്, ഗാനരചന ഹരിനാരായണൻ, സൗണ്ട് ഡിസൈൻ ശ്രീജേഷ് നായർ,ഗണേഷ് മാരാർ,അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ,കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്,മേക്കപ്പ് സജി കാട്ടാക്കട,അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, വിഎഫ്എക്സ് കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, പിആർഒ വാഴൂർ ജോസ്, സ്റ്റിൽപ്രേംലാൽ,വിതരണം മാജിക് ഫ്രയിംസ് ഫിലിംസ്, ഓൺലൈൻ മാർക്കറ്റിങ് ഏജൻസി ഒബ്സ്ക്യൂറ. ഡിസൈൻ ഓൾഡ് മോങ്ക്.