ഭാവിയിൽ റോക്കി ഭായിയായി മറ്റൊരു നടനാകും വരുന്നത്: നിർമാതാവ് പറയുന്നു
Mail This Article
കെജിഎഫ് മൂന്നാം ഭാഗത്തിനായി ഇനിയും വര്‍ഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗൊണ്ടൂർ. കെജിഎഫിന്‍റെ മൂന്നാം ഭാഗത്തിനായി ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും. സംവിധായകന്‍ പ്രശാന്ത് നീല്‍ അദ്ദേഹത്തിന്‍റെ പുതിയ സിനിമയായ സലാറിന്‍റെ തിരക്കുകളിലാണ്. അതിന് ശേഷം മാത്രമേ കെജിഎഫ്. മൂന്നാം ഭാഗമുണ്ടാവൂ എന്നും അത് ചിലപ്പോൾ 2025-ലായിരിക്കുമെന്ന് വിജയ് പറഞ്ഞു.
വിചാരിച്ചത് പോലെ എല്ലാം നടന്നാല്‍ 2026-ലായിരിക്കും കെജിഎഫ് 3 റിലീസ് ചെയ്യുക. യഷ് നായകനായി കെജിഎഫിന് അഞ്ച് ഭാഗങ്ങളുണ്ടാകും. അഞ്ചാം ഭാഗത്തിന് ശേഷം പുതിയൊരു നായകനെ വച്ച് ഇതേ ചിത്രത്തിന്റെ തുടർച്ചകളുണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹോളിവുഡിൽ ജെയിംസ് ബോണ്ട് സീരീസ് പോലെ ഓരോ ഭാഗത്തിലും നായകന്മാര്‍ മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിജയ് കിരഗൊണ്ടൂറിന്റെ പ്രസ്താവന.
2018ലാണ് കെജിഎഫ് ആദ്യ ഭാഗം റിലീസിനെത്തുന്നത്. പിന്നീട് നാല് വർഷങ്ങൾക്കുശേഷം 2022ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തി. കെജിഎഫ് 2 ബോക്സ്ഓഫിസിൽ നിന്നും വാരിയത് 1200 കോടിയാണ്.