മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ വിവാഹിതനാകുന്നു; വിഡിയോ
Mail This Article
നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാകുന്നു. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജനുവരി 18ന് ബോൾഗാട്ടി ഇവന്റ് സെന്ററില്‍ വച്ച് രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് മുഹൂർത്തം.
.
സഹോദരന്റെ വിവാഹച്ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചത് മൃദുലയായിയിരുന്നു. മൃദുലയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പ്രത്യേക ഡാൻസ് പരിപാടികളും ഉണ്ടായിരുന്നു. നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവരും ചടങ്ങിൽ അതിഥികളായി എത്തിയ
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുൻ മുരളിയുടെ തുടക്കം.
ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മൃദുലിന്റെ മറ്റ് പ്രധാന സിനിമകള്‍.