ADVERTISEMENT

തന്റെ പുതിയ മേക്കോവറിന്റെ കാരണം പറഞ്ഞ് നടി പ്രയാഗ മാർട്ടിൻ. മേക്കോവർ എന്ന നിലയിൽ ചെയ്തതല്ല ഇതെന്നും സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമാണിതെന്നും നടി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയിൽ സംസാരിക്കുകയായിരുന്നു പ്രയാഗ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡര്‍ ആണ് പ്രയാഗ. സിസിഎല്ലില്‍ കളിക്കുന്നില്ല എങ്കിലും ശക്തമായ പിന്തുണ നല്‍കി ടീമിന്റെ കൂടെ ഉണ്ടാകും. ടീമിലെ അംഗങ്ങളെല്ലാവരും തന്നെ ഒരു കുടുംബം പോലെയാണെന്നും പ്രയാഗ പറഞ്ഞു.

 

‘‘സത്യത്തില്‍ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവർ. മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്‌തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂർവം ലുക്ക് മാറ്റിയത് അല്ല.’’ പ്രയാഗ പറഞ്ഞു.

 

‘‘പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാൻ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ.’’– പ്രയാഗ പറഞ്ഞു.

 

2020 ൽ റിലീസ് ചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന സിനിമയാണ് പ്രയാഗയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇതിനിടയില്‍ നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് റിലീസിനൊരുങ്ങുന്ന പ്രയാഗയുടെ സിനിമകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com