ADVERTISEMENT

നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. വൈഷ്ണവിയുടെ ദീർഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ജൂൺ എന്ന ചിത്രത്തിൽ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി ശ്രദ്ധനേടിയ താരമാണ് വൈഷ്ണവി. അർച്ചന കവി, ഗായത്രി അശോക്, രവീണ നായർ എന്നീ നടിമാരും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

 

2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. മോഡലിങ് രംഗത്തും സജീവമാണ്.

 

കഴിഞ്ഞ വർഷം നവംബറിലാണ് വൈഷ്ണവിയെ രാഘവ് പ്രൊപ്പോസ് ചെയ്യുന്നത്. വൈഷ്ണവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് രാഘവ് പ്രൊപ്പോസ് ചെയ്തത്. ഈ വിഡിയോ വൈഷ്ണവി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com