ADVERTISEMENT

കയ്യിൽ സ്ക്രിപ്റ്റൊന്നുമില്ലെങ്കിലും ധൈര്യമായി സ്റ്റേജിലേക്കു കയറ്റിവിടാൻ പറ്റിയ ആർട്ടിസ്റ്റായിരുന്നു സുബി. ഏതു പ്രതിസന്ധിയിലും സുബി ഒന്നു പൊട്ടിച്ചിരിക്കും. അടുത്ത സീനിൽ നീയൊരു നഴ്സാണെന്നു പറഞ്ഞാൽ സുബി പെട്ടെന്നങ്ങ് നഴ്സായി തകർക്കും. അതായിരുന്നു മിമിക്രി സ്കിറ്റുകളിൽ റേഞ്ച്. സുബിയെ ഒരു കഥാപാത്രം ഏൽപിക്കുന്ന കാര്യത്തിൽ ആലോചന വേണ്ട. ഡാൻസും ചെയ്യും മിമിക്രിയും ചെയ്യും.  

 

ഞങ്ങളുടെ മിക്ക വിദേശയാത്രകളിലും സുബി ഒരു അനിവാര്യ ഘടകമായത് അങ്ങനെയാണ്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ രക്ഷാധികാരി സുരേഷ് ഗോപിയോടാണു ഞങ്ങൾ സംഘടന സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയുടെ കാര്യത്തിന് ആദ്യം ബന്ധപ്പെടുന്നത്. ഒരുപാടു പേപ്പർ വർക്കുകൾ ഉണ്ടായിരുന്നു. എങ്കിലും അടുത്ത ബന്ധുവായ ഒരു ഡോണറെയും കിട്ടി. നല്ല പ്രതീക്ഷയോടെയാണ് ഞങ്ങൾ മുന്നോട്ട് പോയത്. അപ്പോഴാണ് പൾസ് റേറ്റ് താഴ്ന്നുപോയതും കരൾ മാറ്റിവയ്ക്കാനുള്ള ആരോഗ്യസ്ഥിതി നഷ്ടമായതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com