ADVERTISEMENT

ദൃശ്യം 2 സിനിമയിൽ ജോർജുകുട്ടിയുടെ വക്കീലായി എത്തി ശ്രദ്ധനേടിയ ശാന്തി മായാദേവി ഇനി ദളപതി വിജയ്‌യ്ക്കൊപ്പം. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശാന്തി തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ‘ലിയോ സെറ്റില്‍’ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. 

 

2021 ല്‍ ഒടിടി റിലീസായി എത്തിയ ദൃശ്യം 2വില്‍ ശാന്തി മായാദേവി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്തിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഈ വക്കീല്‍ ജീവിതത്തിലും വക്കീലാണ്. ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലും ശാന്തി മായാദേവി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

 

അതേസമയം ലിയോയിൽ അംഗമാകുന്ന മലയാളി താരങ്ങളുടെ എണ്ണവും കൂടുകയാണ്. ബാബു ആന്‍റണി, മാത്യു എന്നിവര്‍ ഇതിനകം ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. മലയാളി താരം മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

 

ജോർജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്തത് ഇങ്ങനെ: ശാന്തി അഭിമുഖം

 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.  ഛായാഗ്രഹണം മനോജ് പരമഹംസ. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com