ADVERTISEMENT

നെറ്റ്ഫ്ലിക്സ് ചിത്രം 'എക്സ്ട്രാക്‌ഷൻ' രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2020ൽ പുറത്തിറങ്ങിയ എക്സ്ട്രാക്‌ഷന്റെ തുടർച്ചയായി ഒരുങ്ങുന്ന ചിത്രത്തിൽ ക്രിസ് ഹെംസ്‌വർത്ത് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഒന്നാം ഭാഗത്തിൽ നായകൻ മരണത്തിലേക്ക് പോയോ അതിജീവിച്ചോ എന്ന് ആരാധകരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. 

 

ബോളിവുഡ് നടൻ രൺദീപ് ഹൂഡയും ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഭാഗമായിരുന്നു. നെറ്റ്ഫ്ലിക്സിൽ 90 ദശലക്ഷം ആളുകളാണ് ചിത്രത്തിനെ ആദ്യ ഭാഗം കണ്ടത്.

 

രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്. അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ജോ റൂസോയും ആന്റണി റൂസോയുമാണ് പുതിയ ഭാഗം എഴുതിയിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫർ ആയിരുന്ന സാം ഹാർഗ്രേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

 

ഗോൾഷിഫ്റ്റെ ഫറഹാനി, ആദം ബെസ്സ, ഡാനിയൽ ബെർൺഹാർഡ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോ റൂസ്സോ, ആന്റണി റൂസോ, ക്രിസ് ഹെംസ്വർത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂൺ 16ന് നെറ്റ്ഫ്ലിക്സിൽ സ്‌ട്രീമിങ് ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com