ADVERTISEMENT

നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ച. അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അൻപതുകാരിയായ റുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. രണ്ടാം വിവാഹശേഷം ആശിഷ് വിദ്യാർഥിയുടെ ആദ്യഭാര്യയായ രജോഷി ബറുവയുടെ ചില പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്. രജോഷി മുൻഭർത്താവിന്റെ രണ്ടാം വിവാഹത്തിൽ തൃപ്തയല്ല എന്നാണ് അവരുടെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.

 

ഇൻസ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. ഇതിലൊന്നിൽ എഴുതിയിരിക്കുന്നത് മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ്. ‘‘ജീവിതത്തിലെ ശരിയായ ആൾ, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക.’’

rajoshi-barua-insta

 

രണ്ടാമത്തെ പോസ്റ്റ്, അമിത ചിന്തയുടെ കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ‘‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു.’’

 

ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തും സജീവം. ആശിഷ് വിദ്യാർഥി ആൻഡ് അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ് രജോഷി. ഇവിടെ നാടകം, സംഗീതം, സംഭാഷണം എന്നിവയാണ് പ്രധാന കാര്യങ്ങൾ. അർത്ത്‌ വിദ്യാർഥി ഇവരുടെ ഏകമകനാണ്. മകൻ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്.  രജോഷി ബറുവയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുൻപേ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായതെന്നും രണ്ടാം വിവാഹത്തിന് മകന്റെ അനുവാദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. സിഐഡി മൂസയിലെ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com