ആശിഷ് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, എന്നും അദ്ദേഹത്തിനൊപ്പം: മുൻഭാര്യ രജോഷി
Mail This Article
മുൻ ഭർത്താവ് ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് നടന്റെ മുൻ ഭാര്യ രജോഷി ബറുവ. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ആളുകള്‍ വിചാരിച്ചാല്‍പ്പോലും. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രജോഷി പറഞ്ഞു.
2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇതെന്ന് രജോഷി പറഞ്ഞു. ‘‘ഒരുമിച്ചാണ് ബന്ധം വേര്‍പെടുത്താനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാരർഥിയുടെ ഭാര്യയായും ഒരുപാടുകാലം ജീവിച്ചു. സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തു. എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. ഞങ്ങള്‍ രണ്ട് ഭാവിയേയാണ് മുന്നില്‍ക്കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു.’’–രജോഷി പറഞ്ഞു.
വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരനായിരുന്നു ഇരുവരുടേയും തീരുമാനം. പ്രാര്‍ഥനകളും ആശംസകളുമായി താന്‍ എപ്പോഴും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. അദ്ദേഹത്തിന്റെ മനസ്സില്‍ തനിക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രജോഷി കൂട്ടിച്ചേർത്തു.
ആദ്യ ഭാര്യ പൈലുവുമായുള്ള 22 വർഷത്തെ ബന്ധം കഴിഞ്ഞ രണ്ട് വർഷമായി വഷളായിരുന്നുവെന്നും അതിനുശേഷം തമ്മിൽ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആശിഷ് വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു.
“22 വർഷം മുമ്പ് പൈലുവും ഞാനും കണ്ടുമുട്ടി, ഞങ്ങൾ വിവാഹിതരായി. അത് അദ്ഭുതകരമായ ഒന്നായിരുന്നു. ഞങ്ങൾക്ക് ഇപ്പോൾ 22 വയസ്സുള്ള മകനുണ്ട് (ആർത്ത്), അവൻ ജോലി ചെയ്യുന്നു. എന്നാൽ എങ്ങനെയോ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് പൂർത്തിയാക്കിയ മനോഹരമായ ഒരു ഇന്നിങ്സിന് ശേഷം, ഞങ്ങളുടെ ഭാവി പരസ്പരം വ്യത്യസ്തമാണെന്ന് പിലൂവും ഞാനും കണ്ടെത്തി. രണ്ട് വർഷം മുമ്പാണത്.
ഞങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചപ്പോൾ, വ്യത്യാസങ്ങൾ പരിഹരിക്കാനാകുമെന്നും എന്നാൽ അത് രണ്ടുപേരിൽ ഒരാൾ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുകയും സന്തോഷത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്ന വിധത്തിലാകാമെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി. സന്തോഷമാണ് നമുക്കെല്ലാവർക്കും വേണ്ടത്, അല്ലേ? അതിനാൽ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. കഴിഞ്ഞ 22 വർഷവും സന്തോഷത്തോടെയാണ് ഒരുമിച്ച് ജീവിച്ചത്. പക്ഷേ സങ്കടപ്പെടാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നില്ല. മാത്രമല്ല ഞങ്ങളുടെ മുന്നിൽ പല പല ഉദാഹരണങ്ങളുമുണ്ടായിരുന്നു. നമുക്ക് ഒരുമിച്ച് സൗഹൃദപരമായി മുന്നോട്ട് നടക്കാൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് വേറിട്ട് നടക്കാം എന്ന് തീരുമാനിച്ചു. പക്ഷേ സൗഹാർദ്ദപരമായി ആ ബന്ധം തുടരാം. അങ്ങനെ സൗഹൃദത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. മകന്റെ അടുത്തും സുഹൃത്തുക്കളുടെ അടുത്തും ബന്ധുക്കളുടെ അടുത്തുമൊക്കെ സംസാരിച്ച ശേഷമാണ് പിരിയാൻ തീരുമാനിച്ചത്.’’–ആശിഷ് വിദ്യാർഥി പറഞ്ഞു.