ADVERTISEMENT

മലയാളത്തിന്റെ മഹാപ്രതിഭ എം.ടി.വാസുദേവൻ നായർക്കുള്ള നവതി ആദരമായി മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘എംടി ചലച്ചിത്ര മേള’യ്ക്കു സമാപനം. തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ വച്ച് ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെ സംഘടിപ്പിച്ച മേള പ്രേക്ഷകപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രശസ്ത സംവിധായകനായ ഷാജി എൻ. കരുൺ ആയിരുന്നു മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.

 

shaji-n-karun
mt-festival-3

ആദ്യ ചിത്രം ഒരു വടക്കൻ വീരഗാഥയായിരുന്നു. തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. എംടി കാലം–നവതി വന്ദനം പരിപാടിയുടെ ഭാഗമായ മേള, ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹകരണത്തോടെയാണ് നടത്തിയത്.

ഒരു വടക്കൻ വീരഗാഥ, സദയം, പെരുന്തച്ചൻ, വൈശാലി, ഉത്തരം എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്. എല്ലാ തലമുറയിൽപെട്ട ആളുകളും മേളയിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ആളുകൾ അവരുടെ അഭിപ്രായം പങ്കിടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന ‘എംടി: കാലം – നവതിവന്ദനം’ എന്ന പരിപാടിയിൽ മുത്തൂറ്റ് ഫിനാൻസ് പിന്തുണ നൽകുന്നു. 

mt-5

തൃശൂരിൽ, മലയാളിയുടെ എംടി അനുഭവത്തെപ്പറ്റി രണ്ടു സംവാദങ്ങളും അരനൂറ്റാണ്ടിലേക്കെത്തുന്ന ക്ലാസിക് ചലച്ചിത്രം നിർമാല്യത്തിന്റെ പ്രദർശനവുമായാണ് നവതിവന്ദനത്തിനു തുടക്കമായത്. ‘മലയാളി വായിച്ച എംടി’ എന്ന വിഷയത്തെപ്പറ്റി സാഹിത്യ സംവാദവും ‘വെള്ളിത്തിരയുടെ എംടി’ എന്ന വിഷയത്തിൽ സിനിമാ സംവാദവും സംഘടിപ്പിച്ചു.

 

എൻ.എസ്.മാധവൻ, ടി.ഡി.രാമകൃഷ്ണൻ, റഫീക്ക് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, ബി.ഉണ്ണിക്കൃഷ്ണൻ, ഉണ്ണി ആർ., ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com