ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കാനെത്തിയ ആൾക്ക് ചുട്ട മറുപടിയുമായി നടി ഐശ്വര്യ ഭാസ്കരൻ. അമ്മ ലക്ഷ്മി ഇത്രയും വലിയ പണക്കാരിയായിട്ടും ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. വയസ്സ് അൻപത് കഴിഞ്ഞ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്, അതുപറ്റിയില്ലെങ്കിൽ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയെങ്കിലും വേണം. ഞങ്ങളുടെ കുടുംബത്തിൽ അത് ശീലമില്ല എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

 

‘‘ഞാൻ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തുവന്ന് പറഞ്ഞോ? എന്റെ അമ്മ സമ്പാദിക്കുന്ന കാശും ഇതും തമ്മിൽ എന്താണ് ബന്ധം. നിന്നെ പ്രസവിച്ചെന്നു കരുതി പ്രായം അൻപത് കഴിഞ്ഞാലും അച്ഛനമ്മമാരുടെ ചിലവില്‍ ജീവിക്കണമെന്നാണോ കരുതുന്നത്. നിന്റെ മക്കൾ ചിലപ്പോൾ അങ്ങനെയായിരിക്കും. ഞങ്ങളുടെ വീട്ടിൽ പക്ഷേ അങ്ങനെയല്ല. വയസ്സായ അച്ഛനെയും അമ്മയെയും ഞങ്ങൾ കഷ്ടപ്പെടുത്താറില്ല.

 

അൻപത് വയസ്സിന് മുകളിലായാൽ അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ മക്കൾക്കു കഴിയണം. അതിന് സാധിക്കുന്നില്ല എങ്കിൽ സ്വന്തം കാര്യമെങ്കിലും നോക്കാൻ പറ്റണം. അതല്ലാതെ ഏഴ് കഴുത വയസ്സായിട്ടും അച്ഛനമ്മമാരുടെ നിഴലിൽ കഴിയരുത്. ഇപ്പോൾ എന്റെ കാര്യം നോക്കാൻ എനിക്കറിയാം.’’–ഐശ്വര്യ ഭാസ്കരൻ മറുപടിയായി പറഞ്ഞു.

 

തന്റെ ശരീരത്തെയും പ്രായത്തെയും സോപ്പ് കച്ചവടത്തെയുമെല്ലാം വിമർശിച്ചുകൊണ്ടുവരുന്ന കമന്റുകൾക്ക് ചീത്ത വിളിച്ചുകൊണ്ടാണ് ഐശ്വര്യ മറുപടി നൽകുന്നത്. കേട്ടാലറയ്ക്കുന്ന അശ്ലീല കമന്റ് എഴുതുന്നവരെ അതിലും വലിയ മോശം പറയാനും ഐശ്വര്യയ്ക്ക് യാതൊരു മടിയുമില്ല. ചീത്ത പറയുമ്പോൾ ബീപ് സൗണ്ട് ഉപയോഗിക്കുന്നുണ്ട്.

 

കേരളത്തിൽ വരാൻ പേടിയാകുന്നു: അനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ

 

നരസിംഹം, ബട്ടർഫ്‌ളൈസ്, സത്യമേവ ജയതേ തുടങ്ങി നിരവധി മലയാളം സിനിമകളിലും തമിഴും ഹിന്ദിയും അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച ഐശ്വര്യ, നടി ലക്ഷ്മിയുടെ മകളാണ്.  ശാന്ത മീനയെന്നാണ് ഐശ്വര്യയുടെ യഥാർഥ പേര്.

 

തന്റെ ബ്രാൻഡിൽ ഉണ്ടാക്കുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും മറ്റുമാണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്. സോപ്പിന് വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. എന്നാൽ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്ന് നടി പറയുന്നു. 

 

വിവാഹമോചിതയാണ് ഐശ്വര്യ. 1994 വിവാഹിതയായ താരം രണ്ടു വർഷത്തിനുള്ളിൽ ബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. മകൾക്കൊപ്പമാണ് ഐശ്വര്യയുടെ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com