ADVERTISEMENT

പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളും കുറിപ്പുകളുമായി എത്തുന്ന ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഇപ്പോഴിതാ സ്വന്തം വിവാഹവാർഷിക ദിനത്തിലും ആ പതിവു തെറ്റിക്കുന്നില്ല. ഭാര്യ ബെനീറ്റയ്ക്ക് രസകരമായ വിവാഹവാർഷിക ആശംസയുമായി എത്തുകയാണ് ലിസ്റ്റിൻ. 8 വർഷം പിന്നിട്ടുപോയത് ഓർക്കാൻ പോലും വയ്യെന്നും ഈ ഫോട്ടോ കണ്ടാൽ മനസ്സിൽ കരയുകയാണെന്നു തോന്നാമെന്നും ലിസ്റ്റിൻ പറയുന്നു. കുടുംബവുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ലിസ്റ്റിന്റെ കുറിപ്പ്.

 

‘‘മനസ്സിൽ കരയുകയാണെന്നും ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണെന്നും തോന്നാം. നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? എന്തായാലും ഇപ്പോൾ എട്ട് വർഷം, ഓർക്കാനൂടെ വയ്യ, പക്ഷേ ഓർത്തേ പറ്റൂ. അതാണ് ജീവിതം, അതാണ് കുടുംബജീവിതം. ഇപ്പോൾ ഞാൻ, നീ, ഐസക്, ഇസബൽ. എന്റെ ഭാര്യ ബെനിറ്റയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ വിവാഹവാർഷിക ആശംസകൾ നേരുന്നു.’’ ലിസ്റ്റിൻ കുറിച്ചു.

 

അതേസമയം നിവിൻ പോളിയെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ റിലീസിനു തയാറെടുക്കുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും നിർമാണ പങ്കാളിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com