‘കൊത്ത’ ഫാൻസ് ഷോ കാണാൻ മുഖം മറച്ച് ഈ താരം തിയറ്ററിൽ
Mail This Article
ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്ത കാണാൻ മുഖം മറച്ച് നടി അനിഖ സുരേന്ദ്രൻ തിയറ്ററിൽ. രാവിലെ ഏഴ് മണിക്കുള്ള ഫാൻസ് ഷോ കാണാനാണ് കൂട്ടുകാർക്കൊപ്പം നടി മുഖം മറച്ചെത്തിയത്. ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിക്കുന്നത് അനിഖയാണ്. അനിഖയുടെ കുട്ടിക്കാലം ചെയ്തത് നടി മുക്തയുടെ മകൾ കണ്മണി കിയാരയാണ്.
ഫാൻസിന്റെ ആവേശം നേരിട്ട് കാണാൻ സാധിച്ചതിൽ അനിഖയ്ക്ക് സന്തോഷമുണ്ട്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും മികച്ച തിയറ്റർ എക്സ്പീരിയൻസ് കൂടി സമ്മാനിച്ച ചിത്രമാണിതെന്നും അനിഖ പറയുന്നു.. ചെറുതായെങ്കിലും സിനിമയുടെ ഭാഗമാകാൻ സാധിച്ചതിലെ സന്തോഷവും അനിഖ പങ്കുവച്ചു.
‘‘രാവിലെ ഏഴ് മണിക്ക് വേഷം മാറി സിനിമ കാണാൻ എത്തി. സിനിമയോടുള്ള ഫാൻസിന്റെ ആവേശം നേരിട്ടറിയാൻ കഴിഞ്ഞു. മികച്ച തിയറ്റർ അനുഭവമാണ് ലഭിച്ചത്. ഇത്രയും വലിയ ഹിറ്റ് സിനിമയിൽ ചെറിയ ഭാഗമാകാൻ കഴിഞ്ഞതില്‍ സന്തോഷം.’’–അനിഖ പറഞ്ഞു.