ADVERTISEMENT

ഗദ്ദർ 2വിലൂടെ ബോളിവുഡിൽ ചരിത്രം സൃഷ്ടിക്കുകയാണ് സണ്ണി ഡിയോൾ.  സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. 22 വര്‍ഷം മുന്‍പിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം ഇതുപോലെ തരംഗമാകുമെന്ന് നിര്‍മാതാക്കൾ പോലും പ്രതീക്ഷിച്ചില്ല. പഠാന് ശേഷം ബോളിവുഡ് ബോക്സ്ഓഫിസിനെ പിടിച്ചുകുലുക്കിയ ചിത്രമായി ഗദ്ദര്‍ 2 മാറി കഴിഞ്ഞു.

 

ഇപ്പോഴിതാ സിനിമയുടെ ഔദ്യോഗിക കലക്‌ഷൻ നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ് പുറത്തുവിട്ടു. ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ 500 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. 24-ാം ദിവസമായിരുന്ന ഞായറാഴ്ച 7.80 കോടി നേടിയത്. ഇതോടെ ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി നേടുന്ന ഹിന്ദി ചിത്രമായും ഗദ്ദർ 2 മാറി. പഠാനെയും ബാഹുബലി 2 നെയുമാണ് ചിത്രം പിന്നിലാക്കിയത്. പഠാന്‍ 28 ദിവസം കൊണ്ടും ബാഹുബലി 2 ഹിന്ദി പതിപ്പ് 34 ദിവസം കൊണ്ടുമാണ് ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ 500 കോടി കടന്നത്. 

 

സിനിമയുടെ രണ്ടാം ഭാഗം നിര്‍മിക്കാൻ നിർമാതാക്കളാരും ആദ്യം ധൈര്യപ്പെട്ടിരുന്നില്ലെന്ന് സംവിധായകനായ അനില്‍ ശര്‍മ പറഞ്ഞിരുന്നു. താരപദവി നഷ്ടപ്പെട്ട സണ്ണി ഡിയോളിനേയും അമീഷ പട്ടേലിനേയും വച്ച് ഒരു സിനിമ ചെയ്യാന്‍ ആരും തയാറായില്ല. പടം ഏറ്റെടുക്കാന്‍ പ്രൊഡക്‌ഷന്‍ കമ്പനികളോ ഇല്ല. അവസാനം സീ സ്റ്റുഡിയോസ് ചേർന്നതോടെ സംവിധായകനും ചേർന്ന് നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. 80 കോടി മുതല്‍മുടക്കില്‍ ചിത്രം പൂര്‍ത്തിയായി. അ

 

ഇനി മുന്നിലുള്ള റെക്കോര്‍ഡ് പഠാന്‍റെ മാത്രം.അതും മറികടക്കുമോയെന്നാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.ഗദർ 2ൽ ഉത്കർഷ് ശർമ്മ, സിമ്രത് കൗർ, ലവ് സിൻഹ, മനീഷ് വാധ്വ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ വിജയാഘോഷച്ചടങ്ങില്‍ ആമിർ ഖാൻ, ഷാറുഖ് ഖാൻ, കരൺ ജോഹർ, അജയ് ദേവ്ഗൺ, സൽമാൻ ഖാൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ അനിൽ ശർമ്മയേയും ടീമിനെ അഭിനന്ദിക്കാൻ എത്തിയിരുന്നു.  ഇതേ മാതൃകയില്‍ പല വമ്പന്‍ ചിത്രങ്ങളുടേയും രണ്ടാംഭാഗം അണിയറയില്‍ ആലോചിക്കുന്നുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com