ഉണ്ണിക്കണ്ണനായി മഹാലക്ഷ്മി; മകളെ കൊഞ്ചിച്ച് ദിലീപ്
Mail This Article
ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് നടി കാവ്യ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. മകൾ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് വിഡിയോ ആണിത്. കൃഷ്ണവേഷം കെട്ടിയ മഹാലക്ഷ്മിയെ വിഡിയോയിൽ കാണാം. മൂന്ന് വർഷങ്ങൾക്കു മുമ്പെടുത്ത മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയത്.
ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ കുസൃതി കാട്ടി നിൽക്കുന്ന മകൾക്കൊപ്പം കളിക്കുന്ന ദിലീപിനെയും വിഡിയോയിൽ കാണാം
2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി പിറന്നത്. യുകെജിയിൽ പഠിക്കുകയാണ് മഹാലക്ഷ്മി ഇപ്പോൾ. മകൾ മാമ്മാട്ടിയുടെ കുറുമ്പിനെ കുറിച്ച് ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു.