‘മാർക്ക് ആന്റണി’ വമ്പൻ ഹിറ്റിലേക്ക്; കേരള കലക്ഷൻ 97 ലക്ഷം; തമിഴ്നാട്ടിൽ നിന്നും 9 കോടി
Mail This Article
തമിഴ് നാട്ടിൽ വമ്പൻ ഹിറ്റ് ആയികൊണ്ടിരിക്കുന്ന ‘മാർക്ക് ആന്റണി’ക്ക് കേരളത്തിലും മികച്ച പ്രതികരണം. ഒരു വിശാൽ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ് ആണ് മാർക്ക് ആന്റണിക്കു ലഭിച്ചിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ പുറത്തിറങ്ങിയ ചിത്രം 75 തിയറ്ററുകളിലാണ് ആദ്യം റിലീസ് ചെയ്തത്. ഇപ്പോൾ 175ൽ അധികം തിയറ്ററുകളിലായി പ്രദർശനം വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ കേരളത്തിൽ നിന്നും നേടിയത് 97 ലക്ഷമാണ്. തമിഴ്നാട്ടിൽ നിന്നും 9.79 കോടി ലഭിച്ചെന്നും നിർമാതാവ് വിനോദ് കുമാർ വെളിപ്പെടുത്തി.
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ഒരു ടൈം ട്രാവൽ കഥയാണ് പറയുന്നത്. മാർക്ക് എന്ന മകന്റെയും ആന്റണി എന്ന അച്ഛനെയും കഥയാണ് ചിത്രം പറയുന്നത്. 1975 കളിലെ എംജിആർ കാലത്താണ് ആന്റണിയുടെ കഥാപാത്രം വരുന്നത്. 1990കളിലെ കരുണാനിധി കാലത്താണ് മാർക്ക് വരുന്നത്. തമിഴ് ആരാധകരുടെ ആവേശമായ ഈ രണ്ട് മഹാരഥന്മാരുടെ കാലത്തിലൂടെയുള്ള കഥയുടെ സഞ്ചാരം വളരെ രസകരമാണ്. സാധാരണ ആക്‌ഷൻ ചിത്രങ്ങളിൽ നിന്നും വഴി മാറിയാണ് മാർക്ക് ആന്റണി സഞ്ചരിക്കുന്നത്.
സങ്കീർണമായി മാറാവുന്ന ടൈം ട്രാവൽ വിഷയത്തെ അവർ ഏറ്റവും ലളിതമായി പ്രേക്ഷകനിൽ ഒരു സംശയവും ബാക്കി വയ്ക്കാത്ത വിധം ആണ് എടുത്തിട്ടുള്ളത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഓരോ സീനുകൾക്കും അനുയോജ്യമായ മ്യൂസിക് പ്രേക്ഷകന് ഇരട്ടി ആസ്വാദനം നൽകുന്നുണ്ട്.
അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.മാര്‍ക്ക് ആന്റണി വിശാലിന്റെ വൻ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നത്. വിശാല്‍ മാര്‍ക്ക് ആന്റണിയായിട്ടാണ് എത്തിയിരിക്കുന്നത്. എന്നാൽ പലയിടത്തും വിശാലിന് മുകളിലാണ് എസ്.ജെ. സൂര്യയുടെ സ്ക്രീൻ സ്പേസ്.