ADVERTISEMENT

തിരുവനന്തപുരത്ത് നടന്ന ഏഴാമത് ആർട് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ഡോക്യുമെന്ററി പുരസ്കാരം നേടി മലയാള മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടലായ ഓൺമനോരമയുടെ പെണ്‍തോൽപാവക്കൂത്ത് -ചാലഞ്ചിങ് പാട്രിയാർക്കൽ ഷാഡോസ് എന്ന ഡോക്യുമെന്ററി. വ്യാഴാഴ്ച തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടന്ന ചടങ്ങിൽ സംവിധായകരായ ഓൺമനോരമ അസിസ്റ്റന്റ് പ്രൊഡ്യൂസർസൂസൻ ജോ ഫിലിപ്പ്, ആതിര മാധവ് എന്നിവർ പുരസ്‌കാരം  ഏറ്റുവാങ്ങി. 

 

പാലക്കാട് കൂനന്തറയിലെ സ്ത്രീ തോൽപാവക്കൂത്ത് കലാകാരന്മാരുടെ ജീവിതവും യാത്രയുമാണ് പെണ്‍തോൽപാവക്കൂത്ത് - ചലഞ്ചിങ് പാട്രിയാർക്കൽ ഷാഡോസ് കാണിക്കുന്നത്.  "അവതരണ ശൈലി കൊണ്ട് വേറിട്ടു നിൽക്കുന്നതിനാലാണ് പെണ്ണോൽപാവക്കൂത്ത് തിരഞ്ഞെടുക്കപ്പെട്ടത്.  ഞങ്ങൾക്ക് ലഭിച്ച 150 ഓളം എൻട്രികളിൽ നിന്നാണ് ഈ ഡോക്യുമെന്ററി അവാർഡിനായി തിരഞ്ഞെടുത്തത്," ഫെസ്റ്റിവൽ ഡയറക്ടർ വേണു നായർ പറഞ്ഞു.

 

സെപ്റ്റംബർ 19 മുതൽ 21 വരെ നടന്ന ഫെസ്റ്റിൽ ലോകമെമ്പാടുമുള്ള 24 സിനിമകളാണ് പ്രദർശിപ്പിച്ചത്.  ഹാലി വെല്ലി സംവിധാനം ചെയ്ത റിഡംപ്ഷൻ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം നേടി.നികിത ഹട്ടങ്ങാടി സംവിധാനം ചെയ്ത ലാ പിയത്രയാണ് മികച്ച ഹ്രസ്വചിത്രം. എഡ്മണ്ട് റാൻസന്റെ ലൈഫ് ഇൻ ലൂം ആണ് മികച്ച ഫീച്ചർ ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടത്.

 

വേണു, ഷാമിൽ അലിയേവ്, ബൗഹൈക് യാസിൻ, രജത് സി കുമാർ, ശ്യാം സുന്ദർ, സദാശിവൻ നീലകണ്ഠൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.  സൂസനും ആതിരയും ചേർന്നാണ് പെണ്ണോൽപാവക്കൂത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.  മലയാള മനോരമയുടെ ഛായാഗ്രാഹകൻ ജിൻസ് മൈക്കിൾ രണ്ടാമത്തെ ക്യാമറ കൈകാര്യം ചെയ്തു. എഡിറ്റിങ് നിർവഹിച്ചത് അലക്സ് പാപ്പച്ചനാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com