ADVERTISEMENT

ദിലീപ് ഫാൻസ്‌ സ്റ്റേറ്റ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാന്റെ വീട് സന്ദർശിച്ച് ദിലീപ്. തിരുവനന്തപുരത്ത് ഒരു കട ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു ദിലീപ് തന്റെ പ്രിയ ആരാധകന്റെ വീട്ടിൽ അതിഥിയായി എത്തിയത്. ഏറെ നേരം വീട്ടിലെ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുകയുണ്ടായി.

 

വീട് സന്ദർശിക്കുന്ന വിഡിയോ ദിലീപ് ഓൺ‌ലൈൻ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവന്നു. കരിയറിന്റെ തുടക്കകാലം മുതൽ ദിലീപിനൊപ്പം പ്രവർത്തിക്കുന്ന ആരാധകരിൽ ഒരാളാണ് റിയാസ് ഖാൻ. 

 

സിനിമാ നിർമാതാവായ അജിത് വിനായകയുടെ ഉടമസ്ഥതയിലുള്ള പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് ദിലീപ് തിരുവനന്തപുരത്തെത്തിയത്. ഉദ്ഘാടനച്ചടങ്ങിൽ നടൻ സുരാജ് വെഞ്ഞാറമ്മൂടും അതിഥിയായി എത്തിയിരുന്നു.

 

അതേ സമയം ബിഗ് ബജറ്റ് ചിത്രമായ ‘ബാന്ദ്ര’യാണ് ദിലീപിന്റെ പുതിയ റിലീസ്. രാമലീലയ്ക്കു ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. തമന്നയാണ് നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com