ADVERTISEMENT

‘പഴയ അശോകേട്ടന്‍ പുതിയ ഉണ്ണിക്കുട്ടനെ’ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താരത്തിന്റെ സുഹൃത്തും ബിസിനസ്മാനുമായ സമീർ ഹംസയാണ് ഫൊട്ടോഗ്രാഫർ. നേപ്പാള്‍ യാത്രക്കിടെ കണ്ടുമുട്ടിയ സന്യാസി ബാലനൊപ്പമുള്ള ചിത്രത്തിന് ‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്നാണ് ലാലിന്റെ അടിക്കുറിപ്പ്. 

ഫോട്ടോ കണ്ടതോടെ യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകരെത്തി. ചിലര്‍ക്ക് ആകട്ടെ മോഹന്‍ലാലിന്‍റെ കൈവശം ഇരിക്കുന്ന മാലയിലായിരുന്നു കണ്ണ്. ഇനി എമ്പുരാനിലെ പുതിയ അതിഥിയാണോ ഈ കുട്ടിയെന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ എക്കാലവും പ്രിയപ്പെട്ട ചിത്രമാണ് യോദ്ധാ. സംഗീത് ശിവന്‍റെ സംവിധാനത്തില്‍ 1992ല്‍ റിലീസായ ചിത്രം ഇന്നും ടിവിയില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ കണ്ട് ആസ്വദിക്കുന്നവരാണ്.

നേപ്പാളിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ.

English Summary:

Mohanlal revisits Yoddha memories as he poses for happy photo with young monk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com