മാർവലിന്റെ ‘മാഡം വെബ്’ ആയി ഡകോത; ട്രെയിലർ
Mail This Article
×
മാർവൽ എന്റർടെയ്ൻമെന്റും സോണി പിക്ചേഴ്സും കൈകോർക്കുന്ന സൂപ്പർഹീറോ ചിത്രം മാഡം വെബ് ട്രെയിലർ എത്തി. സോണിയുടെ സ്പൈഡർ മാൻ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണിത്. എസ്.ജെ. ക്ലാർക്സൺ സംവിധാനം ചെയ്യുന്ന സിനിമയിൽ ഡകോത ജോൺസൺ ൈടറ്റിൽ റോളിലെത്തുന്നു.
സിഡ്നി സ്വീനി, കെലെസ്റ്റെ ഒ കോണർ, ഇസബെല്ലാ മേർസെഡ്, തഹർ റഹിം എന്നിവരാണ് മറ്റ് താരങ്ങൾ. കസാന്ദ്ര വെബ് അഥവാ മാഡം വെബ് എന്ന സൂപ്പർവുമനായി ഡകോത ജോൺസൺ എത്തുന്നു. രണ്ട് സ്പൈഡർ വുമൻസും സിനിമയുടെ ഭാഗമാണ്.
ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
English Summary:
‘Madame Web’ trailer: Dakota Johnson turns clairvoyant superhero in Sony’s spider-verse
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.