ADVERTISEMENT

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘അനിമല്‍’ ട്രെയിലര്‍ പുറത്തിറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഗ്യാങ്സ്റ്റർ വേഷത്തിൽ രൺബീർ എത്തുന്നു. അച്ഛൻ–മകൻ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരാണ് മറ്റ് താരങ്ങൾ. രശ്മിക മന്ദാന നായികയാകുന്നു. പ്രീതം സംഗീതം.

‘അര്‍ജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും 'അനിമല്‍' പ്രദര്‍ശനത്തിന് എത്തുന്നത്.

ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഡിസംബർ ഒന്നിനാണ് റിലീസ്

English Summary:

Animal Trailer: Goodfellas Ranbir Kapoor And Bobby Deol In A Revenge Saga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com