ശ്രേയയ്ക്കും അമൃതിനുമൊപ്പം സ്റ്റൈലിഷ് ലുക്കിൽ കുഞ്ഞാറ്റ
Mail This Article
സഹോദരി ശ്രേയയ്ക്കും സഹോദരൻ അമൃതിനുമൊപ്പമുള്ള കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മനോജ് കെ. ജയനും ഭാര്യ ആശയ്ക്കുമൊപ്പം വിദേശത്തായിരുന്നു കുഞ്ഞാറ്റ. അവിടെയായിരുന്നു പഠനവും. കുഞ്ഞാറ്റയും ശ്രേയയും ഏകദേശം ഒരേപ്രായമാണെങ്കിലും ആദ്യം ബിരുദം നേടിയത് ശ്രേയയാണ്.
കഴിഞ്ഞ വർഷം കുഞ്ഞാറ്റയും ബിരുദ പഠനം പൂർത്തിയാക്കിയിരുന്നു. തുടര്‍ന്ന് നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞാറ്റ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂെട പങ്കുവച്ചിരുന്നു.
ഇപ്പോൾ തിരിച്ച് യുകെയിൽ എത്തിയ കുഞ്ഞാറ്റ, കുടുംബാംഗങ്ങൾക്കൊപ്പം ഒത്തുചേരുകയുണ്ടായി. അതിനിടെ പകർത്തിയ ചിത്രങ്ങളാണ് താരപുത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഇഷാൻ പ്രജാപതി എന്ന അനുജനുമുണ്ട് കുഞ്ഞാറ്റയ്ക്ക്. ഉർവശിയുടെ പുത്രനാണ് ഇഷാൻ. ഉർവശിയും ഭർത്താവ് ശിവപ്രസാദും ചെന്നൈയിലാണ് താമസിക്കുന്നത്.