ADVERTISEMENT

സുരേഷ് ഗോപിയുടെ മകൾ വിവാഹജീവിതത്തിലേക്ക് കടക്കുമ്പോൾ ആശംസകളുമായി ദിലീപും കാവ്യ മാധവും. തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീട്ടിലേക്കാണ് താരദമ്പതികളെത്തിയത്. ഭാഗ്യ സുരേഷ് ഗോപിയേയും സഹോദരങ്ങളായ മാധവ്, ഭാവ്നി എന്നിവരെയും ദിലീപും കാവ്യാ മാധവനും സന്ദർശിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപിയേയും ചിത്രങ്ങളിൽ കാണാം. 

radhika-kavya-madhavan22
ചിത്രത്തിനു കടപ്പാട്: www.instagram.com/the.real.madhav/
radhika-kavya-madhavan32
ചിത്രത്തിനു കടപ്പാട്: www.facebook.com/ajitht

സുരേഷ് ഗോപിയുടെ ഇളയമകനും നടനുമായ മാധവ് സുരേഷ് ഗോപിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

radhika-kavya-madhavan
ചിത്രത്തിനു കടപ്പാട്: www.facebook.com/ajitht

കഴിഞ്ഞ ദിവസങ്ങളിൽ ഭാഗ്യയുടെ സംഗീത്, ഹൽദി ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നിരുന്നു. ജനുവരി 17ന് ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം.

ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോൾ, ഗുരുവായൂർ ക്ഷേത്രത്തിൽ ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.

radhika-kavya-madhavan2
ചിത്രത്തിനു കടപ്പാട്: www.facebook.com/ajitht
dileep-madhaa

വിവാഹ റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. തിരുവനന്തപുരത്തെ വീട്ടിൽവച്ച് കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

suresh-gopi-house
ചിത്രത്തിനു കടപ്പാട്: www.facebook.com/ajitht
suresh-gopi-house-3
ചിത്രത്തിനു കടപ്പാട്: www.facebook.com/ajitht

ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം. 

സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

English Summary:

Dileep and Kavya Madhavan visit Suresh Gopi's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com