‘അനുശ്രീ നായർ, എന്റെ വീട്’; ഗൃഹപ്രവേശത്തിനു വമ്പൻ താരനിര
Mail This Article
നടി അനുശ്രീയുടെ പുതിയ വീടിന്റെ ഗ്രഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കൊച്ചിയിലാണ് നടി പുതിയ വീട് നിർമിച്ചിരിക്കുന്നത്. ദിലീപ്, ഉണ്ണി മുകുന്ദൻ, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ന്‍, അനന്യ, അപര്‍ണ ബാലമുരളി, ലാൽജോസ് തുടങ്ങി മലയാള സിനിമാ ലോകത്തെ നിരവധിപ്പേർ ചടങ്ങിനെത്തി.
കൊച്ചിയിൽ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അതു കൂടാതെയാണ് ഈ സ്വപ്നഭവനം.‘അനുശ്രീ നായർ, എന്റെ വീട്’ എന്ന് വീടിന്റെ മുന്നിൽ നെയിംപ്ളേറ്റ് കാണാം. വിവാഹശേഷം ഭർത്താവുമൊത്ത് നടി സ്വാസിക പങ്കെടുത്ത ചടങ്ങു കൂടിയായി അനുശ്രീയുടെ ‘എന്റെ വീടിന്റെ’ തുടക്കം.
‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം, എന്റെ പുതിയ വീട്ടില്‍ മനോഹരമായ ഒരു സായാഹ്നം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. ഇനിയുള്ള എന്റെ ജീവിതം കാലം മുഴുവന്‍ നെഞ്ചേറ്റാന്‍ ഈ ഒരു ദിവസം മുഴുവനുണ്ട്. പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി.
കൊച്ചിയിൽ വീടു വയ്ക്കണമെന്നോർത്ത് ആദ്യമെടുത്ത സ്ഥലം ഇതായിരുന്നു. പിന്നീട് ചില കാരണങ്ങൾകൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്ലാറ്റ് മേടിച്ചു. നാലഞ്ച് വർഷം കൊണ്ടാണ് ഇപ്പോൾ ഈ വീട് ഒരുങ്ങിയത്. ഒത്തിരി സന്തോഷം. എന്റെ സുഹൃത്തുക്കളാണ് ഇക്കാര്യത്തിൽ നന്നായി പിന്തുണച്ചത്.’’–അനുശ്രീ പറയുന്നു.