ദിവ്യ പിള്ളയുടെ ‘അന്ധകാരാ’; ടീസർ കാണാം
Mail This Article
നടി ദിവ്യ പിള്ള പ്രധാന വേഷത്തിലെത്തുന്ന ‘അന്ധകാരാ’ സിനിമയുടെ ടീസർ എത്തി. പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി റിലീസിനെത്തുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലർ ചിത്രമാണ് അന്ധകാരാ. നചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, ആൻ്റണി ഹെൻറി, മെറീന മൈക്കിള്‍, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ.ആർ. ഭരത് തുടങ്ങിയവരാണ് മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.
ഏസ് ഓഫ് ഹേര്‍ട്‍സ് സിനി പ്രൊഡക്‌ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമിക്കുന്നത്. എ.എൽ. അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്. അനന്തു വിജയ് എഡിറ്റിങ് നിർവഹിക്കുന്നു.
അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനർ സണ്ണി തഴുത്തല, ആർട്ട് അർക്കൻ എസ് കർമ്മ, പ്രൊഡക്‌ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, സ്റ്റിൽസ് ഫസൽ ഉൾ ഹക്ക്, മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടന്‍റ് ജിനു അനിൽകുമാർ, ഡിസൈൻസ് യെല്ലോ ടൂത്ത്.