ADVERTISEMENT

ദിലീപിനെ നായകനാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘പവി കെയര്‍ ടേക്കർ’ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിനൊപ്പം  അഞ്ചു പുതുമുഖ നായികമാരും ചിത്രത്തിൽ അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ സിനിമകൾക്കു േശഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗ്രാൻഡ് പ്രൊ‍ഡക്‌ഷന്റെ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

ഛായാഗ്രഹകൻ സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർദീപു ജോസഫ്, ലിറിക്‌സ് ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്‌ഷൻ ഡിസൈൻ നിമേഷ് എം. താനൂർ, പ്രൊഡക്‌ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, കോസ്റ്റ്യൂം സഖി എൽസ, മേക്കപ്പ് റോണെക്സ് സേവ്യർ.

സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ് അജിത് കെ ജോർജ്, പിആർഓ എ.എസ്. ദിനേശ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിങ് സുജിത് ഗോവിന്ദൻ,  കണ്ടന്റ് മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയ.

English Summary:

D149 is now Pavi Care Taker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com