വിവാദ സിനിമ ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ ഫസ്റ്റ്ലുക്ക് പോസ്റ്റർ
Mail This Article
ബോളിവുഡിൽ അടുത്ത വിവാദത്തിനു തിരികൊളുത്തി ‘ജെഎൻയു’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്. വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ എന്നാണ്. ഉർവശി റൗട്ടേല, സിദ്ധാർഥ് ബോഡ്കെ, പിയൂഷ് മിശ്ര, റഷമി ദേശായി, സൊണാലി സെയ്ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ
ഏപ്രിൽ 5 ന് റിലീസിന് തയാറെടുക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. കൈക്കുള്ളിൽ ഞെരിഞ്ഞമരുന്ന ഇന്ത്യയുടെ ഭൂപടമാണ് പോസ്റ്ററിലുള്ളത്. “ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ?” എന്നും എഴുതിയിരിക്കുന്നു. ‘‘വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകൾക്ക് പിന്നിൽ രാഷ്ട്രത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്’’ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിധിക്കുള്ളിൽ വികസിക്കുന്ന ആഴത്തിലുള്ള സംഘർഷത്തെ പോസ്റ്റർ സൂചിപ്പിക്കുന്നു. പ്രതിമ ദത്തയാണ് നിർമാണം.