ഇന്ത്യൻ ‘ജോൺ വിക്ക്’ ആയി ദേവ് പട്ടേൽ; ‘മങ്കി മാൻ’ പുതിയ ട്രെയിലർ
Mail This Article
നടൻ ദേവ് പട്ടേൽ ഒരുക്കുന്ന മങ്കി മാന്‍ സിനിമയുടെ പുതിയ ട്രെയിലര്‍ എത്തി. അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാൽ സമ്പുഷ്ടമായ ട്രെയിലറിൽ തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നായകനു പുറമെ സിനിമയുടെ തിരക്കഥ, സംവിധാനം, കഥ, നിർമാണം എന്നിവ നിർവഹിച്ചിരിക്കുന്നത് ദേവ് പട്ടേൽ ആണ്. പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജോർദാൻ പീലിയും ഒരു നിർമാതാവാണ്.
ഹോളിവുഡ് താരങ്ങൾക്കൊപ്പം ബോളിവുഡ് അഭിനേതാക്കളായ ശോഭിത ധൂലിപാല, വിപിൻ ശർമ്മ, അശ്വിനി കൽശേക്കർ, അദിതി കൽകുന്റെ, സിക്കന്ദർ ഖേർ, പിതോബാഷ്, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും പ്രത്യക്ഷപ്പെടുന്നു.
ഇന്ത്യൻ ജോൺവിക്ക് എന്നാണ് സിനിമ കണ്ട പ്രശസ്ത നിരൂപകർ അഭിപ്രായപ്പെട്ടത്. റോട്ടൺടൊമാറ്റോ പോലുളള വെബ്സൈറ്റുകളിലും സിനിമയ്ക്കു ഗംഭീര പ്രതികരണവും റേറ്റിങുമാണ് ലഭിച്ചിരിക്കുന്നത്.
ഏപ്രിൽ 5 ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. യൂണിവേഴ്സല്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഹോളിവുഡ് പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ആക്‌ഷന്‍ ചിത്രമാണ്.