ഇതാണ് രാജുവിന്റെ ഏറ്റവും മികച്ച വേഷം: പ്രശംസിച്ച് മഞ്ജു വാരിയർ
Mail This Article
×
‘ആടുജീവിതം’ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം വിവരണാതീതമെന്ന് മഞ്ജു വാരിയര്‍. പൃഥ്വിരാജ്-ബ്ലെസി ടീമിന്റെ കഠിനാധ്വാനത്തിന് പ്രപഞ്ചം നല്‍കിയ മനോഹരമായ പ്രതിഫലമെന്നാണ് മഞ്ജു സിനിമയുടെ വിജയത്തെക്കുറിച്ച് പറയുന്നത്.
‘‘ആടുജീവിതം കണ്ടപ്പോൾ ഉണ്ടായ അനുഭവം വാക്കുകൾക്ക് അതീതമാണ്. എല്ലാ കഠിനാധ്വാനത്തിനും പരിശ്രമത്തിനും പ്രപഞ്ചം തന്ന മനോഹരമായ പ്രതിഫലം. മുഴുവൻ ടീമിനും ആശംസകൾ. നീ ചെയ്ത വേഷങ്ങളിൽ എക്കാലത്തെയും മികച്ചത് ഇതാണ് രാജു. ഈ സിനിമ സാധ്യമാക്കിയതിന് ബ്ലെസി ചേട്ടന് നന്ദി.’’ മഞ്ജു വാരിയരുടെ വാക്കുകൾ.
റിലീസ് ചെയ്ത് ഏഴു ദിവസം പിന്നിടുമ്പോഴും മികച്ച പ്രതികരണത്തോടെ ആടുജീവിതം മുന്നേറുകയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടുമിക്ക താരങ്ങളും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
English Summary:
Manju Warrier Praises Prithviraj's Perfomance In Aadujeevitham Movie
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.