‘ഞാൻ മാത്രമല്ല’: റോഷ്നയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മേയർ
Mail This Article
കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന ആൻ റോയ് നടത്തിയ വെളിപ്പെടുത്തലിനോടു പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. 'ഞാൻ മാത്രമല്ല' എന്ന ഒറ്റവരിയിലാണ് ആര്യയുടെ പ്രതികരണം.
കെഎസ്ആർടിസി ബസിനു മുന്നിൽ കാർ നിർത്തി ഡ്രൈവറോടു തർക്കിച്ച സംഭവത്തിൽ ആര്യയ്ക്കെതിരെ ശക്തമായ സൈബറാക്രമണം നടക്കുന്നതിനിടയിലാണ് നടി റോഷ്നയുടെ നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്. മലപ്പുറം – എറണാകുളം റൂട്ടിൽ വച്ചാണ് ഡ്രൈവർ യദുവിൽ നിന്ന് ദുരനുഭവം ഉണ്ടായതായി റോഷ്ന പറഞ്ഞത്. അന്നത്തെ സംഭവം വിശദമായി രോഷ്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 'നടുറോഡിൽ സ്ഥിരം റോക്കി ഭായ്' കളിക്കുന്ന വ്യക്തിയാണ് വിവാദത്തിലകപ്പെട്ട ഡ്രൈവറെന്ന് നടി പറഞ്ഞു.
ഡ്രൈവർ യദുവിനെതിരെ സമാനമായ കേസുകളും ആരോപണങ്ങളും നേരത്തെയും ഉണ്ടായിട്ടുണ്ട്. റോഷ്നയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു.