ADVERTISEMENT

2024ൽ വിവാഹിതരായവരാണോ നിങ്ങൾ? അല്ലെങ്കിൽ ഈ വർഷം വിവാഹിതരാകാൻ ഒരുങ്ങി നിൽക്കുന്നവരാണോ ? എങ്കിൽ പൃഥ്വിരാജിനെയും ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ മറ്റു അണിയറ പ്രവർത്തകരെയും നേരിൽ കാണാനും സംവദിക്കാനും എം ഫോർ മാരിയും  മനോരമ ഓൺലൈനും നിങ്ങൾക്ക് അവസരമൊരുക്കുന്നു. ഒരു വിവാഹം നടക്കുന്നതിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന ഇവന്റിൽ താരങ്ങൾക്കൊപ്പം നിങ്ങൾക്കും പങ്കുചേരാം. 

മേയ് 12 കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ വൈകിട്ട് നാലു മണിക്ക് ആണ് പരിപാടി ആരംഭിക്കുക. വർണാഭമായ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങളുടെ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫോട്ടോയും ഫോൺ നമ്പറും guruvayoorambalanadayilcontest@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കൂ. വിവാഹ നിശ്ചയം കഴിഞ്ഞവർക്കും രേഖകൾ തെളിയിക്കുന്ന വിവരങ്ങൾ അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്കും പ്രതിശ്രുത വധുവരന്മാർക്കും താരങ്ങൾക്കൊപ്പം ഒരു മനോഹര സായാഹ്നം ചെലവഴിക്കാം.

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പലനടയിൽ’. ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ പൃഥ്വിരാജ് ഈ സിനിമയിലെത്തുന്നു എത്തുന്നു. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്നു. 

‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. തമിഴ് നടൻ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.  നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ റിനി ദിവാകർ, ആർട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ.

English Summary:

Guruvayoor Ambalanadayil Grand Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com