ADVERTISEMENT

പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം എംപുരാന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവച്ച് നടൻ നന്ദു. മഞ്ജു വാരിയർക്കും സായികുമാറിനും ഒപ്പമുള്ള ചിത്രങ്ങൾ നന്ദു ഔദ്യോഗിക പേജിൽ പങ്കുവച്ചു. എംപുരാനിൽ പീതാംബരനുണ്ട്. നാളുകൾക്കു ശേഷം പ്രിയദർശിനി രാംദാസിനെയും വർമ സാറിനെയും കണ്ടു,' എന്നായിരുന്നു ചിത്രങ്ങൾക്ക് നന്ദു നൽകിയ അടിക്കുറിപ്പ്. 

എംപുരാൻ സെറ്റിലെ നന്ദുവിന്റെ ചിത്രങ്ങൾ വൈറലായി. 'പീതാംബരേട്ടന് എംപുരാനിലെ മന്ത്രിസഭയിലും സീറ്റുണ്ടല്ലോ' എന്നായിരുന്നു ആരാധകന്റെ കമന്റ്. ബോബിയെ കൊലപ്പെടുത്തിയതിനാൽ ഇതിലിനി ആരു ഫണ്ടിങ് നടത്തും എന്നാണ് മറ്റൊരു ആരാധകന്റെ സംശയം. 

എമ്പുരാൻ 'എൽ 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ (മോഹൻലാലും, പൃഥ്വിരാജും സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്)
എമ്പുരാൻ 'എൽ 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ (മോഹൻലാലും, പൃഥ്വിരാജും സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്)

തിയറ്ററിലും, ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എംപുരാൻ. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്രാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം ആറു രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുക. 

English Summary:

Actor Nandu's latest Empuran set pictures spark viral fan discussions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com