അന്ന് കയ്യിൽ ആയിരം രൂപയും റബ്ബര്‍ ചെരുപ്പും; ഇന്ന് അതേ സ്ഥലത്ത് നയൻതാരയ്ക്കും മക്കൾക്കുമൊപ്പം വിഘ്നേശ്
Mail This Article
×
ജീവിതത്തിൽ നടന്നു കയറിയ വഴികളുടെ ഓർമ പുതുക്കലുമായി വിഘ്നേശ് ശിവൻ. നയൻതാരയ്ക്കും മക്കൾക്കുമൊപ്പം നിൽക്കുന്നൊരു ചിത്രം പോസ്റ്റ് ചെയ്ത ശേഷമായിരുന്നു വിഘ്നേശ് തന്റെ പഴയകാല ജീവിതം ഓർത്തെടുത്തത്.
ഈ ചിത്രം പകർത്തിയ സ്ഥലത്ത് വിഗ്നേഷ് ശിവൻ 12 വർഷങ്ങൾക്ക് മുൻപ് വന്നിട്ടുണ്ട്. അന്ന് കാലിൽ റബർ ചെരുപ്പും കയ്യിൽ വെറും 1000 രൂപയുമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. ഇന്നിവിടെ നിൽക്കുമ്പോൾ ഭാര്യ നയൻതാരയും രണ്ട് ഇരട്ടക്കുട്ടികളും വിഘ്നേശിനു കൂടെയുണ്ട്
സ്ഥലം ഹോങ് കോങിലെ ഡിസ്‌നി ലാൻഡ് റിസോർട്ട് ആണ്. ‘പോടാ പോടീ’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അനുമതി തേടിയാണ് 12 വർഷം മുമ്പ് അദ്ദേഹം എത്തിയത്. ചിമ്പുവും വരലക്ഷ്മിയും നായികാ നായകന്മാരായ ഇതേ ചിത്രത്തിലൂടെയാണ് വിഗ്നേഷ് ശിവൻ ആദ്യമായി സംവിധായകനായതും.
English Summary:
Vignesh Shivan takes Nayanthara and his kids to Hong Kong Disneyland; recalls previous visit with ‘slipp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.