ADVERTISEMENT

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബോഗയ്ൻവില്ലയുടെ ആദ്യ പോസ്റ്റർ എത്തി. 'ഒരു അമൽ നീരദ് പടം' എന്ന മേൽവിലാസം അർഥവത്താക്കും വിധം പക്കാ മാസ് ആക്ഷൻ പടമാകും പുതിയ ചിത്രവും എന്ന് സൂചിപ്പിക്കും വിധമാണ് ചിത്രത്തിന്റെ പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും. 

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ജ്യോതിർമയിയും ഈ സിനിമയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരെയും പോസ്റ്ററിൽ കാണാം. കടും ചുവപ്പിന്റെ പശ്ാചത്തലത്തിൽ കട്ട കലിപ്പ് ലുക്കിലാണ് താരങ്ങളെല്ലാം പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.  

ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് സമൂഹമാധ്യമത്തിൽ നിന്നു ലഭിക്കുന്നത്. 'എവിടെ? ജിനു ജോസ് എവിടെ' എന്നാണ് ഒരു ആരാധകന്റെ രസികൻ ചോദ്യം. ബിലാൽ വരാൻ ഇനിയും വൈകുമോ എന്ന സംശയവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. 

സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്. ഭീഷ്‍മപര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com