ഈ ലുക്കിൽ വിഡിയോ പുറത്ത് വിട്ടതിന് വഴക്കുറപ്പാണ്: അച്ഛനൊപ്പം നവ്യ നായർ
Mail This Article
അച്ഛനൊപ്പമുള്ള രസകരമായ വിഡിയോയുമായി നവ്യ നായർ. നവ്യയ്ക്കു തല തോർത്തിക്കൊടുക്കുന്ന അച്ഛനെ വിഡിയോയിൽ കാണാം. ‘ഫാദേഴ്സ് ഡേ’യോട് അനുബന്ധിച്ചായിരുന്നു രസകരമായ ഈ പോസ്റ്റ്. ‘‘ഈ ലുക്കിൽ വിഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ്...’’ എന്ന ആമുഖത്തോടെയാണ് വിഡിയോയുടെ അടിക്കുറിപ്പ് തുടങ്ങുന്നത്.
‘‘ഈ ലുക്കിൽ വിഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ ഐ ലവ് ദിസ് അച്ചാ, ക്ഷെമിസ്ബിഡു… പദ്മനാഭസ്വാമിയിൽ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വിഡിയോ ആണ്… ഇങ്ങനെ വിഡിയോയിൽ പകർത്താൻ സാധിക്കാതെ മനസ്സിൽ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങൾ.. എന്റെ ജീവൻ എന്റെ അച്ഛൻ’’–നവ്യ കുറിച്ചു.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് വിഡിയോയ്ക്കു കമന്റുമായി എത്തിയത്. ഇങ്ങനെയൊരു അച്ഛനെ കിട്ടിയതിന് ഭാഗ്യം ചെയ്യണമെന്നും അച്ഛനും മകളുമായാൽ ഇങ്ങനെ വേണമെന്നുമാണ് കമന്റുകൾ.