ADVERTISEMENT

യുകെയിലെ സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്ത മലയാളം കോമഡി ഡ്രാമ ഷോർട്ട് ഫിലിം ‘യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ റിലീസ് ചെയ്തു. പൂർണമായും യുകെയിൽ ചിത്രീകരിച്ച ചിത്രത്തിന് ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും നിർവഹിക്കുന്നു.

യൂട്യൂബിൽ വൻവിജയമായി മാറിയ ‘ദ് നൈറ്റി’നു ശേഷം ഡെസ്പരാഡോസ് ഫിലിം കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ  നിർമാണം രഞ്ജിത്ത് വിജയരാഘവൻ നിർവഹിച്ചിരിക്കുന്നു.  

ക്യാമറ കിഷോർ ശങ്കർ, പശ്ചാത്തലസംഗീതം ഋതു രാജ്, എഡിറ്റിങ് ശ്യാം കൈപ്പിള്ളി, മേക്കപ്പ് ചിപ്പി മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്  ഷൈൻ അഗസ്റ്റിൻ, മാത്തുകുട്ടി ജോൺ, അനുരാജ് പെരുമ്പിള്ളി.

English Summary:

Watch UK Mallu Frustrated Short Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com