ADVERTISEMENT

ഹരിപ്പാട് ഷെഫ് പിള്ളയും സമീർ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ചേർന്നു തുടങ്ങിയ സഞ്ചാരി ബൈ ഷെഫ് പിള്ള റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹൻലാലിന്റെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഹെലികോപ്റ്ററിലാണ് താരം ആലപ്പുഴയിലെത്തിയത്. സുഹൃത്തും ബിസിനസ്സ്മാനുമായ സമീർ ഹംസയും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.

ഹെലികോപ്റ്ററിൽ നിന്നും കാർ മാർഗം ഉദ്ഘാടനസ്ഥലത്തെത്തിയ മോഹൻലാലിനെ കാണാൻ നിരവധി ആരാധകരമാണ് തടിച്ചുകൂടിയത്. കാറിൽ നിന്നിറങ്ങിയ ശേഷം ഏറെ നേരം പണിപ്പെട്ടാണ് താരം ഉദ്ഘാടനവേദിയിലെത്തിയത്.

പാചകം ഏറെ ഇഷ്ടപ്പെടുന്ന താരം ഉദ്ഘാടനം കഴിഞ്ഞ ശേഷം കുക്ക് ചെയ്തും കണ്ടുനിന്നവരെ ഞെട്ടിച്ചു. മോഹൻലാൽ കുക്ക് ചെയ്യുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

English Summary:

Mohanlal's grand entry at Harippadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com