ADVERTISEMENT

കോമഡി എന്‍റര്‍ടെയ്നര്‍ ‘ബാഡ് ന്യൂസി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. തൃപ്തി ദിമ്രി, വിക്കി കൗശല്‍ ഇങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രം ആനന്ദ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത, അമൃതപാൽ സിങ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും.

2019-ൽ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ നിർമാതാക്കൾ തന്നെയാണ് ‘ബാഡ് ന്യൂസും’ നിർമിച്ചിരിക്കുന്നത്. കരീന കപൂർ ഖാൻ, കിയാര അദ്വാനി, അക്ഷയ് കുമാർ, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു ഇതിൽ അഭിനയിച്ചിരുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഒരേ ആശുപത്രി സന്ദർശിക്കുന്ന രണ്ട് ദമ്പതികളെ ചുറ്റിപ്പറ്റിയായിരുന്നു കഥ. 

ഗര്‍ഭം തന്നെയാണ് ബാഡ് ന്യൂസിന്റെയും പ്രമേയം. ഗര്‍ഭിണിയായ തൃപ്തി ദിമ്രി തന്‍റെ ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതാവായി രണ്ടുപേരെ സംശയിക്കുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന ഡിഎന്‍എ ടെസ്റ്റും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വിക്കി കൗശലും, ആമി വിര്‍ക്കുമാണ് കാമുകന്മാരാകുന്നത്. 

English Summary:

Bad Newz trailer: Vicky Kaushal and Ammy Virk have comedic ‘kalesh’ over Triptii Dimri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com