ADVERTISEMENT

ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളും ഒപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി 'ഇടിയൻ ചന്തു' ജൂലൈ 19ന് തിയറ്ററുകളിൽ. വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായാണ് എത്തുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചേരുവകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 

ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു വളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയൻ ചന്ദ്രന്‍റെ മകന് നാട്ടുകാർ ആ വട്ടപ്പേര് തന്നെ ചാർത്തിക്കൊടുത്തു, 'ഇടിയൻ ചന്തു'. ചന്തുവിന്‍റെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തൽക്കാലം മാറ്റിവെച്ച് പ്ലസ്ടു എങ്ങനെയെങ്കിലും പാസായി അച്ഛന്‍റെ ജോലി വാങ്ങിച്ചെടുക്കാനായി അമ്മവീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ ചെല്ലുന്നു. അതിനു ശേഷമുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 

ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ, വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് നിര്‍മിക്കുന്നത്. 

ആക്ഷൻ കോറിയോഗ്രാഫർ: പീറ്റർ ഹെയിൻ, എഡിറ്റർ: വി.സാജൻ, ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ, സന്തോഷ് വർമ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

English Summary:

Vishnu Unnikrishnan and Peter Hein to wow audiences in 'Idiyan Chandhu,' which is set to hit theatres on July 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com