ADVERTISEMENT

ഉലകനായകൻ കമൽഹാസന് ജോജു ജോർജിന്റെ സ്നേഹവിരുന്ന്. സംവിധായകൻ ചിദംബരത്തിനൊപ്പം കമൽഹാസനെ നേരിൽ കണ്ടപ്പോഴാണ് പ്രിയതാരത്തിന് ഇഷ്ടമുള്ള വിഭവങ്ങൾ ഫുഡ് ക്യാരിയറിലാക്കി ജോജു സമ്മാനിച്ചത്. 

"ക്യാരിയേഴ്സ് ഓഫ് ലവ് ഫ്രം ജോജു" എന്ന അടിക്കുറിപ്പോടെ കമൽഹാസൻ ചിത്രങ്ങൾ പങ്കുവച്ചു. അഞ്ചു ഫുഡ് ക്യാരിയറിലായി സ്പെഷൽ ഊണ് ആണ് കമൽഹാസനായി ജോജു നൽകിയത്. 

kamal-haasan-with-joju-and-chidambaram

ബോബി സിംഹ, സിദ്ധാർഥ്, ചിദംബരം എന്നിവരും ജോജുവിനൊപ്പം കമൽഹാസനുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും കമൽഹാസൻ സ്വന്തം പേജിൽ പങ്കുവച്ചു. തഗ് ലൈഫ് എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം ജോജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

English Summary:

Joju George surprises Kamal Haasan with special food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com