ഉര്‍വശി റൗട്ടേലയുടെ ബാത്ത്‌റൂം വിഡിയോ ലീക്ക് ആയി; പിആർ സ്റ്റണ്ട് എന്ന് വിമർശനം
Mail This Article
നടി ഉര്‍വശി റൗട്ടേലയുടെ ബാത്ത്‌റൂം വിഡിയോ ഓണ്‍ലൈനിലൂടെ ചോർന്നു. കുളിമുറിയിൽ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാൽ ഇത് നടിയുടെ പിആര്‍ സ്റ്റണ്ട് ആണെന്നാണ് വിമർശകരുടെ ആരോപണം.
73.2 മില്യൻ ഫോളോവേഴ്സ് ഉള്ള നടിയാണ് ഉര്‍വശി. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനുള്ള തന്ത്രമാണെന്നും ഇവർ പറയുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങാറുള്ള താരമാണ് ഉര്‍വശി. മാത്രമല്ല നടിയുടെ വിചിത്രമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. പ്രചരിക്കുന്ന വിഡിയോയില്‍ ഉര്‍വശി താലി ധരിച്ചതായി കാണാം. അതുകൊണ്ട് തന്നെ ഇതൊരു സിനിമയുടെ പിആര്‍ സ്റ്റണ്ട് ആണെന്ന് ഉറപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.
എന്നാൽ പുതിയ സിനിമയൊന്നും നടിയുടേതായി റിലീസിനും ഒരുങ്ങുന്നില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു വിഡിയോ ലീക്ക് ചെയ്യുന്നതെന്നാണ് നടിയുടെ ആരാധകർ ചോദിക്കുന്നത്. എഐ, ഡീപ്ഫേക്ക് തുടങ്ങിയ സാധ്യതകൾ ഉപയോഗിച്ച് നടിമാരുടെ അശ്ലീല വിഡിയോ നിർമിക്കുന്നത് ഇപ്പോൾ സജീവമാണ്. അത്തരത്തിൽ എന്തെങ്കിലും സാധ്യത ഈ വിഡിയോയ്ക്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
മംഗള്‍സൂത്ര ധരിച്ചാണ് വിഡിയോയില്‍ ഉര്‍വശി നില്‍ക്കുന്നത്, ഇതൊരു സിനിമയിലെ സീന്‍ തന്നെയാണ്, സിനിമാ പ്രമോഷന് ഒരു പരിധിയുണ്ട്, ചീപ്പ് ആയ പബ്ലിസിറ്റി സ്റ്റണ്ട്, മറ്റെന്തെങ്കിലും ചെയ്യാമായിരുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.
അതേസമയം, ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉര്‍വശി. ബാലകൃഷ്ണ നായകനാകുന്ന എന്‍ബികെ109 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് ഉര്‍വശി റൗട്ടേല അപകടത്തില്‍പ്പെട്ടത്.